ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 12 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്.
59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചു. ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഇതിനിടെ ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദ്ദേശപത്രിക നൽകി. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ആർ ജെ ഡി സിറ്റിംഗ് സീറ്റായ രാഘോപൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്.
