എട്ടാമത് കളിക്കളം കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ തിളങ്ങി കണ്ണൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫ്രീസ്‌റ്റൈൽ റിലേയിൽ ഒന്നാംസ്ഥാനം, സീനിയർ ആൺകുട്ടികളിലൂടെ 50മീറ്റർ ഫ്രീസ്‌റ്റൈൽ, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 50 മീറ്റർ ഫ്രീസ്‌റ്റൈൽ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഫ്രീസ്‌റ്റൈൽ, അടക്കം നീന്തലിൽ 4 സ്വർണമെഡലുകളാണ് അവർ സ്വന്തമാക്കിയത്.

നീന്തൽ കുളത്തിൽ നിന്ന് 4 സ്വർണ്ണം നേടി പോരാട്ടവീര്യം ഒട്ടും ചോരാതെ ചാലക്കുടി എം.ആർ.എസുംഒപ്പമുണ്ട്. സീനിയർ പെൺകുട്ടികളുടെ 50, 100 മീറ്റർ ഫ്രീസ്‌റ്റൈൽ, ഫ്രീസ്‌റ്റൈൽ റിലേ, ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈൽ എന്നിവയിൽ സ്വർണ്ണം നേടിയാണ് ചാലക്കുടി കണ്ണൂരിനൊപ്പം എത്തിയത്.

ആവേശം നിറഞ്ഞ പോരാട്ടത്തിന് വേദിയായ നീന്തൽകുളത്തിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈൽ മത്സരത്തിൽ എ.എം.ആർ.എസ് നല്ലൂർനാട്ടിലെ കൃഷ്ണ മധു ഗോൾഡ് നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അഭിരാമി പി.കെക്കാണ് സ്വർണം.

50മീറ്റർ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജി.എം.ആർ.എസ്സിലെ വിഷ്ണു രാജീവനും പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി എം.ആർ.എസ്സിലെ ആതിരയും സ്വർണം നേടി.

ഫ്രീസ്‌റ്റൈൽ റിലേയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എം.ആർ.എസ് കണ്ണൂരും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എം.ആർ.എസ് ചാലക്കുടിയും ഒന്നാംസ്ഥാനം നേടി.

100 മീറ്റർ ഫ്രീസ്‌റ്റൈലിൽ ജൂനിയർ വിഭാഗം ആൺകുട്ടികൾ – യദുകൃഷ്ണ – എം ആർ എസ് കണ്ണൂർ. പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി എം.ആർ. എസ്സിലെ പ്രിജിത.പി എന്നിവർ ഒന്നാം സ്ഥാനം നേടി.

50മീറ്റർ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എം.ആർ.എസ്സിലെ യദു കൃഷ്ണ.പി.ബിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഐ.എം.എ.എസ് നിലമ്പൂരിലെ ഗോപിനി.ജിയും സ്വർണം നേടി.

Leave a Reply

Your email address will not be published. Required fields are marked *