42ാം മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യാൻ ഷിപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ 19-10-2025 ഞായറാഴ്ച തുടങ്ങി. ചാമ്പ്യാൻഷിപ്പിനോടനുബന്ധിച്ച് അസോസിയേഷനിൽ 50വർഷം പ്രവർത്തിച്ച ഇപ്പോഴത്തെ രക്ഷാധികാരി എ. മൂസ്സ ഹാജി യെ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഒ. രാജഗോപാൽ, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ M. K രാജഗോപാൽ ഗുരുക്കളെയും വേദിയിൽ ആദരിച്ചു. പരിപാടിയുടെ ഉൽഘാടനവും ഉപഹാര സമർപ്പണവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. പി നിഖിൽ നിർവഹിച്ചു. പ്രസിഡന്റ് ആനന്ദൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എ. മൂസ്സ ഹാജി, ഒ രാജഗോപാൽ, M. K രാജഗോപാൽ ഗുരുക്കൾ, സുനിൽകുമാർ ഗുരുക്കൾ, ഡോ. സഹീർ അലി,എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.സി മുരളീധരൻ ഗുരുക്കൾ സ്വാഗതവും, കുഞ്ഞിമൂസ്സ ഗുരുക്കൾ നന്ദിയും പറഞ്ഞു. ചാമ്പ്യാൻ ഷിപ്പിൽ മുന്നുറോളം മത്സരാത്രി കൾ പങ്കെടുത്തു. ചാമ്പ്യാൻ ഷിപ് തിങ്കളാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *