കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കായിക വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന പടനിലം സ്റ്റേഡിയം പ്രവൃത്തിയുടെ ഉദ്ഘാടനം ഒക്ടോബർ 24-ന് നടക്കും. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
2025 ഒക്ടോബർ 24 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക്.പടനിലം സ്കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ
ബഹു. കായിക, വനം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിക്കും.
എം.എൽ.എ. അഡ്വ. പി.ടി.എ. റഹീം അധ്യക്ഷത വഹിക്കും.
നാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും പൊതുജനങ്ങളും പങ്കുചേരും.
ഫുട്ബോൾ ഗ്രൗണ്ട്, വോളിബോൾ കോർട്ട്, രണ്ട് ബാഡ്മിൻ്റൺ കോർട്ട്, ഓപ്പൺ ജിം എന്നിവയാണ് പാർക്കിംഗ് സൗകര്യത്തോട് കൂടിയ ഈ സ്റ്റേഡിയത്തിൽ സജ്ജീകരിക്കുന്നത്.
