കൊച്ചി: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ കർശന നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് (എംവിഡി) എയർഹോണുകൾക്കെതിരെ നടപടി ശക്തമാക്കി. ഫൈൻ ഈടാക്കിയ ശേഷം കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് റോഡ്റോളർ കയറ്റിയാണ് എയർഹോണുകൾ നശിപ്പിച്ചത്.

പിടിച്ചെടുത്ത എയർഹോണുകൾ പൊതുജനങ്ങളുടെ മുന്നിൽവെച്ച് നശിപ്പിക്കണമെന്നും അത് മാധ്യമങ്ങൾ വാർത്തയാക്കണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു. ഇത് ഒരു ബോധവൽക്കരണം കൂടിയാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ പൊതുനിരത്തിൽ മന്ത്രിക്ക് നേരിട്ട അനുഭവത്തെ തുടർന്നാണ് എംവിഡി അതിവേഗ നടപടിയിലേക്ക് കടന്നത്. അന്യസംസ്ഥാന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കണ്ടെത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *