ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാർ. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിലും ഇരുവരെയും പങ്കെടുപ്പിച്ചിരുന്നില്ല. തൃശുരിൽ ചേർന്ന നേതൃയോഗത്തിലും ഇവരെ ക്ഷണിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.

ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വി മുരളീധരൻ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രൻ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു.

അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഉപരോധം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *