ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു.

എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ നിയമനം മൂലം യോഗ്യതയില്ലാത്തവർ ജീവനക്കാരായി കടന്നു കൂടിയെന്നും, ഇംഗ്ലീഷിൽ ഇമെയിൽ അയക്കാൻ പോലും ജീവനക്കാർ അറിയില്ലെന്നുമായിരുന്നു ചാൻസിലർ മല്ലിക സാരാഭായിയുടെ വിമർശനം. എന്നാൽ, ചാൻസലറുടെ പരാമർശം തള്ളുകയാണ് വി സി ഡോ. ആർ അനന്തകൃഷ്ണൻ.

2022 മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു മല്ലിക സാരാഭായിയെ കല്പിത സർവകലാശാല ചാൻസലറായി സർക്കാർ നിയമിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *