വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്തു. വെള്ളനാട് വെളളൂർപ്പാറ സ്വദേശി അനിൽ കുമാർ (57) ആണ് മരിച്ചത്. അടുത്ത വർഷം മെയിൽ വിരമിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്.
വീടിന്‍റെ പുറത്തുള്ള പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമായി പൊലീസ് കരുതുന്നത്.
കോൺഗ്രസ് ഭരണത്തിൽ ആയിരുന്ന ബാങ്കിൽ ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്.
സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ട് അനിൽ കുമാർ ഇപ്പോൾ ഒന്നരവർഷത്തിൽ കൂടുതലായി സസ്പെൻഷനിനാണ്. ക്രമക്കേടിൽ അന്വേഷണം നടക്കുകയാണ്.
