സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതിനു മുൻപ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആര്‍ നടത്താൻ ശ്രമിക്കുന്നുവെന്ന് എ എ റഹീം എം പി. ഇത് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം അങ്ങേയറ്റം അപലപനീയമാണ്.
‘നിനക്ക് വോട്ട് ചെയ്യണമെങ്കിൽ ഞങ്ങൾ പറഞ്ഞ രേഖകൾ ഞങ്ങളുടെ മുമ്പിൽ വരണം’ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർവത്രിക വോട്ടവകാശത്തെ അതിൻ്റെ ഘടനാപരമായ മാറ്റത്തിലേക്ക് ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പാക്കുന്നു. ധൃതിപിടിച്ച് എസ് ഐ ആര്‍ നടപ്പാക്കുന്നതിൻ്റെ സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെ ഡിവൈഎഫ്ഐ അണി നിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.
