ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞദിവസം നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി

“പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നിൽ അവർ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തിൽ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും”- രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധിപ്പേരാണ് പ്രിയങ്കയെ പിന്തുണച്ച് രാഹുലിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്കിടെ യു.പി പൊലീസ് പ്രിയങ്കയെ തടയുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *