വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില എണ്ണക്കമ്പനികൾ കുറച്ചു. സിലിണ്ടറിന് 4 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1599 രൂപയായി. കഴിഞ്ഞ മാസം സിലിണ്ടറിന് 16 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിലക്കുറവ്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തിക്കൊണ്ടാണ് ഓരോ മാസവും ഒന്നിന് എണ്ണക്കമ്പനികൾ എൽ.പി.ജി. വില പരിഷ്കരിക്കുന്നത്.
എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 2024 മാർച്ച് എട്ടിനാണ് ഗാർഹിക സിലിണ്ടർ വിലയിൽ ഏറ്റവുമൊടുവിൽ പരിഷ്കരണം നടത്തിയത്. വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചത് ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് നേരിയ ആശ്വാസം നൽകും
