തെരുവ് നായ കേസില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് കാട്ടി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എബിസി ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ട്. ജനന നിയന്ത്രണ പദ്ധതികളും നടപ്പിലാക്കി. ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ അപ്രായോഗികമാണെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
നിര്‍ദേശങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ കേരളം സുപ്രീം കോടതിയെ അറിയിച്ചു. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാലാണ് സത്യവാങ് മൂലം സുപ്രീംകോടതിയില്‍ നൽകിയത്.
