കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൈങ്ങോട്ടുപുറത്ത് നിർമ്മിച്ച മൂലത്തേട് വയോജന പാർക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി അധ്യക്ഷനായി. ജീവിത സാഹചര്യങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന ആളുകൾക്ക് സായാഹ്നങ്ങളിൽ ഒത്തുകൂടുന്നതിനും സൗഹൃദങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് വയോജന പാർക്ക്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,വാർഡ് മെമ്പർ സമീറ അരീപ്പുറം, കെ. പി കോയ, മോഹനൻ തൂലിക, പി. സി സന്തോഷ് കുമാർ, പ്രസീത പി, അബ്ബാസ് കെ പി, ശോകൻ നായർ, സുബൈദ തുടങ്ങിയവർ സംസാരിച്ചു.
