അതി ദാരിദ്ര്യമുക്ത സംസ്ഥാനം എന്നത് കേരള വികസനത്തിലെ പുതു അധ്യായമാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ. ഇതാണ് കേരള ബദല്‍ എന്ന് ആത്മവിശ്വാസത്തോടെ തന്നെ എല്‍ ഡി എഫ് പറയുന്നു. ഈ ബദലാണ് കേരളത്തെ ഈ നിലയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചില വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപനത്തെ വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് കേരളത്തെ മാറ്റാന്‍ കഴിഞ്ഞത്. ചിലര്‍ കരുതുന്നത് ഇന്നലെയാണ് അത് ചെയ്തതെന്നാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്. പ്രതിപക്ഷ നേതാവും ചില വിദഗ്ധരും വിചാരിക്കുന്നത് ഇന്നലെ സാധിച്ചു എന്നാണ്. ഇ എം എസിന്റെ കാലം മുതല്‍ നടന്ന ഫലപ്രദമായ ഇടപെടലിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്തോ അട്ടിമറി നടത്തി പ്രഖ്യാപനം നടത്തി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല. എല്ലാ തദ്ദേശസ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായി. കോണ്‍ഗ്രസും ലീഗും ഭരിക്കുന്ന പഞ്ചായത്തുകള്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത് തട്ടിപ്പാണോ, സതീശന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ലേയെന്നും അദ്ദേഹം ചോദിച്ചു.

നാലര വര്‍ഷമായി തുടരുന്ന പ്രക്രിയയാണിത്. അന്നൊന്നും ഇതിനെതിരെ ഒരക്ഷരം സതീശന്‍ പറഞ്ഞിട്ടില്ല. സതീശന്‍ ഇതുവരെ എവിടെയായിരുന്നു. ലോകം ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ പദ്ധതി വന്നപ്പോള്‍ സതീശന് സഹിക്കുന്നില്ല. സതീശന്‍ പറയുന്നത് തട്ടിപ്പാണെന്നാണ്. അതിനോപ്പം കുറച്ചു വിദഗ്ധന്മാരും നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *