കോഴിക്കോട്: കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തമായി നടത്തുന്ന കടയിലാണ് ഷിജാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടിയിലെ സികെജി ബില്‍ഡിംഗിലാണ് സംഭവം. കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് കടയിലെ ജീവനക്കാരൻ അകത്ത് കയറി നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ചയായതിനാൽ ബിൽഡിംഗിലെ മറ്റ് കടകൾ അവധിയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *