ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി പുതുതായി നിർമ്മിച്ച ഒ.പി കെട്ടിടത്തിന്റെയും ചൂലൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാൻ 1.43 കോടി രൂപയും ജനകീയ ആരോഗ്യ കേന്ദ്രത്തിന് 55.5 ലക്ഷം രൂപയും ഹെൽത്ത് ഗ്രാൻ്റിൽ നിന്ന് ലഭ്യമാക്കിയിരുന്നു.
ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് സ്ഥാപനങ്ങളിലും ഇൻ്റർലോക്ക്, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയായി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി.എ സിദ്ദീഖ്, എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, മെമ്പർമാരായ എം.കെ വിദ്യുതലത, ജില്ലാ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.ഒ മായ, മുൻ മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, ഷാജു കുനിയിൽ, ചൂലൂർ നാരായണൻ, ടി.കെ സുധാകരൻ, കൽപള്ളി നാരായണൻ നമ്പൂതിരി, അഹമ്മദ് കുട്ടി അരയങ്കോട്, അബൂബക്കർ നെച്ചൂളി, ഗോപാലകൃഷ്ണൻ ചൂലൂർ, ബാലകൃഷ്ണൻ കൊയിലേരി, ടി.കെ നാസർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.വി ചിത്ര സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രമോദ് നന്ദിയും പറഞ്ഞു.
