കൊല്ലം കുരീപ്പുഴയില്‍ ദേശിയപാതാ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം. ബിഹാര്‍ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ഇന്നലെ രാത്രിയാണ് ദേശീയ പാത നിര്‍മ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാള്‍ മണ്ണിനടിയില്‍ പെട്ടത്.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നിക്ഷേപിക്കുന്നുണ്ടായിരുന്നു. മണ്ണി നിക്ഷേപിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ ജിബ്രേലില്‍ പെട്ടില്ല. മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. വാഹനം പിന്നോട്ടെടുത്തതിന് ശേഷം ഇദ്ദേഹത്തെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *