ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ വിജയം നേടാൻ സഹായിച്ചതിനും സഖ്യത്തിൽ വിശ്വാസം അർപ്പിച്ചതിനും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. സ്ഥിരതയും വികസനവും സദ്ഭരണവും ഉറപ്പാക്കാനുള്ള വ്യക്തമായ ജനവിധിയാണ് ഇതെന്നും അവർ അഭിപ്രായപ്പെട്ടു.

“ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻഡിഎ സർക്കാരിൽ ബിഹാറിലെ ജനങ്ങൾ വീണ്ടും വിശ്വാസം അർപ്പിച്ചിരിക്കുന്നു. സ്ഥിരത, വികസനം, സദ്ഭരണം എന്നിവയ്ക്കുള്ള വ്യക്തമായ ജനവിധിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇരട്ട എഞ്ചിൻ എൻഡിഎ സർക്കാർ ബിഹാറിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി തുടർന്നും പ്രവർത്തിക്കും, ”നിർമ്മല സീതാരാമൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *