എസ് ഐ ആർ കേരളത്തിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ സർക്കാർ ഹർജിയിലാണ് ഹൈക്കോടതി നടപടി. എസ് ഐ ആർ നീട്ടിവയ്ക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നതിനാൽ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
എസ് ഐ ആറിനായി 26000 ഉദ്യോഗസ്ഥരെ കൂടി മാറ്റുന്നതോടെ ഉദ്യോഗസ്ഥ ക്ഷാമവും ഭരണ സ്തംഭനവും ഉണ്ടാവും. മാത്രമല്ല വോട്ടർപട്ടിക പരിഷ്കരണം അടിയന്തര പ്രാധാന്യമുള്ള കാര്യമല്ല. മെയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
