രാജ്യത്ത് ഇന്ധന വിലയിൽ; വര്‍ധനവ് തുടരുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 78 പൈസയാണ്. ഡീസല്‍ വില 99 കടന്നു. 99 രൂപ 08 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 85 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 97 രൂപ 27 പൈസയും.കോഴിക്കോട് പെട്രോള്‍ വില 104 രൂപ പിന്നിട്ടുകഴിഞ്ഞ 15 ദിവസത്തിനിടെ ഡീസലിന് നാല് രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് മൂന്ന് രൂപയോളവും കൂട്ടിയിട്ടുണ്ട്.
