കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി ഓട്ടോ കോ ഓർഡിനേഷൻ്റെ സഹകരണത്തോടെ പത്ത് ഓട്ടോകളും ആണ് കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കായി സൗജന്യ യാത്ര നടത്തുക. ഈ വണ്ടികള്‍ക്കെല്ലാം കലോത്സവ വണ്ടികള്‍ എന്ന് പേര് നല്‍കിയിട്ടുണ്ട്

വേദികളില്‍ നിന്നും ഭക്ഷണം നല്‍കുന്ന ബി.ഇ.എം സ്കൂൾ ഗ്രൗണ്ടിലേക്കും സര്‍വീസ് ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *