കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര് പുരുഷന്മാരും 3,324 പേര് സ്ത്രീകളുമാണ്. നേരത്തേ 6,332 സ്ഥാനാര്‍ഥികള്‍ ആകെ 7,935 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ 95 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളുകയും 4,012 പത്രികകള്‍ പിന്‍വലിക്കുകയും ചെയ്തു.
കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സര രംഗത്തുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷന്മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 4,408 പേരാണ് ജനവിധി തേടുന്നത്. ഇവരില്‍ 2,085 പേര് പുരുഷന്മാരും 2,323 പേര് സ്ത്രീകളുമാണ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 399 പുരുഷന്മാരും 463 സ്ത്രീകളും ഉള്‍പ്പെടെ 862 പേര് മത്സര രംഗത്തുണ്ട്.
