കുന്ദമംഗലം: ചൂലൂർ സി.എച്ച് സെൻ്ററിൽ വളണ്ടിയർമാരായി സേവനമനുഷ്ടിക്കുന്ന വനിതാ ലീഗിൻ്റെ പ്രവർത്തകർ പരിസര തദ്ദേശ ഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മൽസരിക്കുകയാണ്. ഇവർക്ക് സി.എച്ച് സെൻ്ററിൽ വെച്ച് നൽകിയ സ്വീകരണ ചടങ്ങ് സെൻ്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി എൻ.പി ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.പി. മൊയ്തീൻ ഹാജി, ആലി ഹസ്സൻ,കെ.പി.യു. അലി, ബഷീർ മാസ്റ്റർ, എ.പി. സഫിയ, ഷമീന വെള്ളക്കാട്ട് സ്ഥാനാർത്ഥികളായ മുനീറത്ത് ടീച്ചർ (മാവൂർ) എ.സി. ആയിഷബി, കെ.കെ. മിന്നത്ത്,ഷംസാദ നജീബു്. (കുന്ദമംഗലം) അമീന ബാനു (കാരശ്ശേരി) ആയിഷ ചേലപ്പുറത്ത്, ജ്യു മൈല(കൊടിയത്തൂർ) ജസീല (മുക്കം) സുഹറ അമീർ (ഈസ്റ്റ് മലയമ്മ)ബബില സജിൻ (വെള്ളലശ്ശേരി) എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *