ഡൽഹി സ്ഫോടന കേസിലെ പ്രതിയായ ജയ്ഷെ മുഹമ്മദ് പ്രവർത്തക ഷഹീനെ അൽഫലാഹ് സർവകലാശാലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഡൽഹി സ്ഫോടന കേസിലെ ഏഴു പ്രതികളിൽ ഒരാളാണ് ഷഹീൻ ഷാഹിദ്. ജമ്മുകശ്മീർ, ലക്‌നൗ എന്നിവിടങ്ങളിലും ഷഹീനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷഹീനുമായി ബന്ധപ്പെട്ടവരെ ചേദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
റിപോർട്ടുകൾ പ്രകാരം എൻ ഐ എ ഷഹീനെ അൽ-ഫലാഹ് മെഡിക്കൽ സർവകലാശാല ഹോസ്റ്റൽ റൂം നമ്പർ 22, മെഡിക്കൽ വാർഡ്, ക്ലാസ് മുറികൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് എൻഐഎ സംഘം ഡോ. ഷഹീനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സർവകലാശാല ഹോസ്റ്റൽ റൂം നമ്പർ 22 വച്ച് സ്ഫോടനത്തിന്റെ ആസൂത്രണത്തിനായി നിരവധി കൂടി കാഴ്ചകൾ നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. നവംബർ 20-നാണ് എൻ ഐ എ ഷഹീനെ അറസ്റ്റു ചെയ്തത്.
അൽഫലാഹ് സർവകലാശാലക്ക് സമീപം ഇവർ താമസിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന മറ്റൊരു താവളം കൂടി കണ്ടെത്തിയിട്ടുണ്ട്. 3 മുറിയുള്ള വീടെടുത്തത് പഴക്കച്ചവടത്തിന് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുൻ സർപഞ്ച് ജുമ്മയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയാണ് സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റും സൂക്ഷിച്ചു വച്ചത്.
