രാഹുല്‍ മാങ്കൂട്ടത്തിലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ രാഹുൽ പങ്കെടുത്തതിനെ പറ്റി ചോദിച്ചപ്പോള്‍ രാഹുലിൻ്റെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ പാർട്ടിക്ക് പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ എവിടെയെന്നുള്ള ചോദ്യത്തിന് പരിഹസിച്ച് അദ്ദേഹം മറുപടി നല്കി. രാഹുലിനെ ഒളിപ്പിച്ച സ്ഥലം പറഞ്ഞാൽ താൻ കൂടി പരതി പിടിയ്ക്കാൻ വരാെമെന്ന് അദ്ദേഹം പരിഹസിച്ചു. തൻ്റെ പോക്കറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം അതിൻ്റെ വഴിക്ക് പോകട്ടേയെന്നും രാഹുൽ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെയുളള സൈബർ ആക്രമണത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ചോദ്യങ്ങൾ വേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
