അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.
രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതിജീവിതയെ അപമാനപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
രാഹുൽ ഈശ്വറിനെതിരെ പ്രോസിക്യൂഷൻ തെളിവുകൾ നിരത്തിയിരുന്നു. രാഹുൽ ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്ടോപ്പിൽ കണ്ടെത്തിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു
