ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇ ഡി ഇന്ന് അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് കേസിൽ രജിസ്റ്റർ ചെയ്ത എഫ് ആർ ആറിന്റെ പകർപ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുക. ത്തും. കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഇ ഡിയുടെ നീക്കം.

അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ് ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക‍ഴിഞ്ഞ ദിവസം തള്ളിയിരുന്നു. ശബരിമല സ്വര്‍ണ മോഷണ കേസിൽ ജയശ്രീ നാലാം പ്രതിയും ശ്രീകുമാർ ആറാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *