രാജ്യത്തെ വ്യോമഗതാഗതം തകരാറിലായത് കുത്തകവൽക്കരണത്തിൻ്റെ ഭാഗമാണെന്ന് പി സന്തോഷ് കുമാര്‍ എം പി. വ്യോമയാന മന്ത്രാലയത്തിന് വിമാനകമ്പനികൾക്ക് മേൽ നിയന്ത്രണമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ എയർലൈൻ ഇല്ലാത്തതും പ്രശ്നമാണ്. തൻ്റെ നാട്ടിലേക്കുള്ള യാത്രയും മുടങ്ങിയെന്നും സന്തോഷ്‌കുമാർ എം പി പറഞ്ഞു. മംഗളൂരുവിലേക്കുള്ള ടിക്കറ്റ് എടുത്തത് 28,000 രൂപയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇൻഡിഗോ പ്രതിസന്ധി കാരണം കരിപ്പൂരിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടേണ്ട ഹൈദരാബാദ് വിമാനം റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള ദുബായ്, ദമാം, ജിദ്ദ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾ വൈകുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനവും വൈകും.

Leave a Reply

Your email address will not be published. Required fields are marked *