ശ്രുതി ഇ എസ് എഴുതിയ ഒറ്റയുടെ ഭൂപടം എന്ന കവിതാ സമാഹാരം പ്രശസ്ത കവി സോമൻ കടലൂർ പ്രകാശനചെയ്തു. കുന്നമംഗലം സാംസ്കാരിക നിലയത്തിൽ ലൈബ്രറി കൗൺസിൽ കുന്നമംഗലം പഞ്ചായത്തു സമിതി സംഘടിപ്പിച്ച ചടങ്ങിൽ കുന്നമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷം വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് സമിതിയുടെയും , സാംസ്കാരിക സംഘടനയായ സൗഹൃദ സംഘത്തിൻ്റെയും ഉപഹാരങ്ങൾ നൽകിക്കൊണ്ട് പഞ്ചായത്ത് ലൈബ്രറേറിയൻ ശ്രീനിവാസൻ, ലൈബ്രറി കൗൺസിൽ താലൂക്കു വൈസ്പ്രസിഡണ്ട് ചന്ദ്രൻ തിരുവലത്ത് എന്നിവരെ ആദരിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ.പി സുരേന്ദ്ര നാഥ് , പ്രശസ്ത സിനിമാനടൻ വിജയൻ കാരന്തൂർ, കലാസാംസ്കാരിക പ്രവർത്തകരായ സജീഷ് നാരായണൻ, ഷിനിൽ പി പി, രാധാകൃഷ്ണൻ പി, ജനാർദനൻ കളരിക്കണ്ടി, രവീന്ദ്രൻ കുന്നമംഗലം, ജയിംസ് മാസ്റ്റർ, രത്നാകരൻ ചാത്തൻകാവ്, ശ്രുതി ഇ എസ്
എം മാധവൻ എന്നിവർ സംസാരിച്ചു.
