ബെംഗളൂരുവില്‍ വൃദ്ധനെയും സഹോദരിയില്‍ നിന്നും 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു. ശണ്‍മുഖവേല്‍ എന്ന 74 വയസ് പ്രായമുള്ള വൃദ്ധനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ ഇയാളെയും സഹോദരിയെയും വൻ തട്ടിപ്പിന് ഇരയാക്കിയത്.
ബെംഗളൂരുവില്‍ വൃദ്ധനെയും സഹോദരിയില്‍ നിന്നും 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു. ശണ്‍മുഖവേല്‍ എന്ന 74 വയസ് പ്രായമുള്ള വൃദ്ധനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ ഇയാളെയും സഹോദരിയെയും വൻ തട്ടിപ്പിന് ഇരയാക്കിയത്.
ശണ്‍മുഖവേലുവിന്റെ പരാതി അനുസരിച്ച്, കഴിഞ്ഞ ഒക്ടോബർ 30ന് ആണ് കേസിനാസ്പദമായ സംഭവം. രാവിലെ 9.30യ്ക്ക് ശണ്മുഖവേലിന്റെ ഫോണിലേക്ക് ഒരു വാട്ട്സാപ്പ് കോള്‍ വരികയും തൻ്റെ മൊബൈൽ നമ്പർ അന്താരാഷ്ട്ര കള്ളപ്പണം നിരോധന കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഡി വൈ എസ് പിയുടെ മേൽനോട്ടത്തിലുള്ളതാണെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. പിന്നാലെ തട്ടിപ്പുകാർ ചില രേഖകളും പങ്കുവെച്ചു. ബാങ്ക് അക്കൗണ്ട് റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലാണെന്നും നിയമ നടപടികൾ ഒഴിവാക്കാൻ ഉടനെ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും തട്ടിപ്പുകാര്‍ വൃദ്ധനെയും സഹോദരിയെയും വിശ്വസിപ്പിക്കുകയായിരുന്നു.
തട്ടിപ്പുകാര്‍ പറഞ്ഞതനുസരിച്ച് ഇരുവരും തങ്ങളുടെ സ്വന്തം വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയും അതിനോടൊപ്പം തങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ ഫിക്സഡ് ഡിപ്പോസിറ്റായ 30 ലക്ഷം രൂപയുണ്ടെന്ന് അവര്‍ തട്ടിപ്പുകാരോട് പറയുകയും ചെയ്തു. പിന്നീട് തട്ടിപ്പുകാർ വിവിധ വാട്ട്സാപ്പ് നമ്പറുകൾ വഴി ബന്ധപ്പെടുകയും ചെയ്തു, പിന്നീട് വെരിഫിക്കേഷൻ നടത്തുന്നതിനായി 30 ലക്ഷം രൂപ അയച്ചു കൊടുക്കാനും അവര്‍ നിര്‍ദ്ദേശിച്ചു.
ഒക്ടോബർ 31-ന്, ഇരുവരും 35 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് സഹോദരി ശശികലാവതിയുടെ സേവിങ്‌സ് ഡിപ്പോസിറ്റുകളും അയച്ചു കൊടുത്തു. ആരോടും പരാതിപ്പെടരുത്, പുറത്ത് പോകരുത്, അന്വേഷണം പൂർത്തിയാകുന്നത് വരെ സഹകരിക്കുകയെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. പുറത്തുപോയാൽ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് മറ്റൊരു കോളില്‍ ഉദ്യോഗസ്ഥർ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആരും വന്നില്ല. പിന്നീട് സംഭവത്തില്‍ പന്തികേട് തോന്നിയ വൃദ്ധനും സഹോദരിയും നവംബർ 29ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
