പാലക്കാട്: പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി യുഡിഎഫ് രംഗത്ത്. പാലക്കാട് നഗരസഭയിലെ 19-ാം വാർഡായ കൊപ്പത്ത് പൂജിച്ച താമരപ്പൂക്കൾ വിതരണം ചെയ്തു എന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടാനുള്ള ശ്രമമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

സംഭവത്തിൽ, ബിജെപി സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും എതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. യുഡിഎഫ് പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്റ് കൺവീനർ ഹരിദാസ് മച്ചിക്കൻ ആണ് ഔദ്യോഗികമായി പരാതി നൽകിയത്. പരാതിയുടെ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *