കണ്ണൂര്: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ ചേരിക്കൽ സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് അദ്ദേഹം തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ചേരിക്കൽ സ്കൂളിലെ രണ്ടാം വാർഡിൽ ക്രമീകരിച്ച ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ 125-ാം ക്രമനമ്പറാണ് അദ്ദേഹത്തിനുള്ളത്. രാവിലെ തന്നെ ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവർക്കൊപ്പമാണ് അദ്ദേഹം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
