ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ബിജെപി ആക്രമണം. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർത്തു. രാംജിത്തിന്‍റെ തലയില്‍ 20 തുന്നലുണ്ട്. ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷനിലെ സ്ഥാനാര്‍ഥിയായിരുന്നു.

രാംജിത്തിന് ഗുരുതര പരുക്ക്. ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു മർദനം. രാംജിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ആറ് ബിജെപി പ്രാദേശിക നേതാക്കൾ പ്രതികൾ. ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നും FIR. ഫലം വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *