കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് ഉത്തരവിൽ കമ്മീഷണർ വ്യക്തമാക്കി. നവാസ് ഗുരുതര അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും കാണിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്.

അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട് നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *