ഐഎഫ്എഫ്കെയിൽ വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി.
സർക്കാർ ഒപ്പം നിന്നതുകൊണ്ടാണ് 19 സിനിമകളിൽ നിന്നും 12 എണ്ണം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചതെന്നും സർക്കാരിൻറെ രാഷ്ട്രീയ തീരുമാനം മേളയുടെ മുന്നോട്ടുപോക്കിന് സഹായമാഎന്നും അദ്ദേഹം പറഞ്ഞു.
സിനിമ അനുമതി നിഷേധത്തോട് ചലച്ചിത്ര അക്കാദമിയുടെ അതൃപ്തി കൃത്യമായി കേന്ദ്ര സർക്കാരിനെ അറിയിച്ചതാണ്. 180 സിനിമകൾക്ക് അനുമതി തന്നു. 6 സിനിമകൾക്കാണ് അനുമതി നൽകാതിരുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന ശക്തമായ നിലപാട് സർക്കാർ എടുത്തു. അദ്ദേഹം വ്യക്തമാക്കി.
