കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. വിനോദ് കുമാർ അയോഗ്യനാകും. കേരള സര്‍വകലാശാലയിലെ ഗവര്‍ണറുടെ നോമിനിയും ബിജെപി പ്രതിനിധിയുമായ സിന്‍ഡിക്കേറ്റംഗമാണ് ഇദ്ദേഹം. ഡോ. വിനോദ് കുമാർ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായത് യോഗ്യതയില്ലാതെയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ. വിനോദ്കുമാറിനെ തസ്തികയില്‍ നിന്ന് ടി ബി ജി ആര്‍ ഐ പുറത്താക്കി നടപടി സ്വീകരിച്ചു. ഡോ. വിനോദ് കുമാര്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായി മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമനം നേടിയത്.
ആയുര്‍വേദത്തില്‍ ബിരുദം മാത്രം യോഗ്യതയായി നേടിയിട്ടുള്ള ഡോ. വിനോദ് കുമാര്‍, ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തസ്തികയിലേക്ക് തെറ്റായ വഴികളില്‍ കടന്നു കൂടുകയായിരുന്നുവെന്ന് കണ്ടെത്തുകായായിരുന്നു. ഇദ്ദേഹത്തെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. മതിയായ യോഗ്യത ഇല്ലാത്ത ആളാണെന്ന് തെളിഞ്ഞതോടെ ഡോ. വിനോദ് കുമാര്‍ സിന്‍ഡിക്കേറ്റ് പദവിയും സ്വാഭാവികമായി ഒഴിയേണ്ടിവരും.
