ജനുവരിയിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങും. കൂടാതെ ഘടകകക്ഷികളുമായി 15 മുതൽ ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ആരുമായും ചർച്ചയ്ക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരള യാത്ര ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം ജനുവരിയോടെ പൂർത്തിയാക്കി നേരത്തെതന്നെ സജ്ജമാകാൻ യുഡിഎഫ് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം.
