കുന്നമംഗലം നിയോജകമണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ്, മാളികത്തടം, കള്ളാടിച്ചോല, ആമ്പ്രമ്മൽ, കല്ലറ, ഗോശാലക്കുന്ന്, എറാച്ചുടല എന്നീ ഉന്നതികളിലായി ഒരു കോടി രൂപ വീതം അനുവദിച്ച് നടത്തുന്ന പ്രവൃത്തികൾ സംബന്ധിച്ച അവലോകനമാണ് നടത്തിയത്. ഓരോ ഉന്നതികളുടെയും യോഗങ്ങൾ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത് പ്രാദേശികമായ മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.വി സംജിത്ത്, എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.
