സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾ പൊടിപൊടിക്കാൻ ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവ്. ഇന്ന് (ഡിസംബർ 31-ന്) രാത്രി 12 മണി വരെ ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാം. സാധാരണയായി രാത്രി 11 മണിക്ക് അടയ്ക്കാറുള്ള ബാറുകൾക്ക്, ആഘോഷങ്ങൾ പരിഗണിച്ച് ഒരു മണിക്കൂർ കൂടി അധികം അനുവദിക്കുകയായിരുന്നു.

പുതുവത്സരത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ ഒഴുക്കും ഹോട്ടലുകളിലെ പ്രത്യേക ആഘോഷ പരിപാടികളും കണക്കിലെടുത്ത് ബാർ ഉടമകൾ നൽകിയ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനം. ടൂറിസം മേഖലയ്ക്കും ഈ നീക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

സമയം നീട്ടി നൽകിയതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ ക്രമസമാധാന പ്രശ്നങ്ങളോ സംഘർഷങ്ങളോ ഉണ്ടായാൽ ബാറുകൾ ഉടൻ അടപ്പിക്കാൻ നിർദ്ദേശമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ സംസ്ഥാനത്തുടനീളം പരിശോധനയും കർശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *