കോട്ടയം: മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തെ അവ​ഗണിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ചെന്നിത്തലയോട് സംസാരിക്കാനായി രാഹുൽ ശ്രമിച്ചെങ്കിലും അ​ദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

നിർബന്ധിത ​ഗർഭഛിദ്രമുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന ശേഷം മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിനെതിരെ ​രം​ഗത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ രാഹുൽ, അറസ്റ്റ് കോടതി തടഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തിൽ സജീവമായത്. 

അതിനിടെ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുലിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് പി.ജെ. കുര്യനും രം​ഗത്തെത്തി. പാലക്കാട് മികച്ച നേതാക്കൾ വേറെയുമുണ്ടെന്നും രാഹുലിനെപ്പോലെ ആരോപണവിധേയനായ ഒരാൾക്ക് സീറ്റ് നൽകുന്നത് ഉചിതമല്ലെന്നുമായിരുന്നു കുര്യന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *