ജമ്മു കശ്മീരിലെ പൂ‍ഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. പൂഞ്ച് ജില്ലയിലെ മെന്ധറിലെ ഭട്ടാ ദുരിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഒരു ജവാനും ഉൾപ്പെടുന്നു.ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭീകരർക്കായുള്ള തിരച്ചിൽ മേഖലയിൽ ശക്തമാക്കി. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെത്തുടർന്ന് രജൗരി-പൂഞ്ച് ദേശീയപാതയിലൂടെ ഭീംബർ ഗാലിക്കും സുരങ്കോട്ടെയ്ക്കും ഇടയിൽ വാഹന ഗതാഗതം നിർത്തിവച്ചു.

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരർക്കായി പൂഞ്ച് ജില്ലയിലെ നർകാസ് വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈനിക ഓഫിസർക്കും സൈനികനും ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *