മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷാരുഖ് ഖാൻ മകൻ ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം.ഒക്ടോബര്‍ 11ന് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്റെ പേരില്‍ 4,500 രൂപ എത്തിയെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്ചല്‍ വ്യക്തമാക്കി.
ജയില്‍ കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം.ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരികുകയും ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യന്‍ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. നമ്പര്‍ 956 ആണ് ആര്യന് ജയിലില്‍ അനുവദിച്ചിരിക്കുന്നത്.ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം.
കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ ജയിലിലേക്ക് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു വട്ടം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാം.
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈമാസം 20നാണ് വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *