കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡൻ്റിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

കൃഷ്ണമാചാരി ചൊവ്വാഴ്ച രാജി സമർപ്പിച്ചതായി കെബിഎഫ് ചെയർപേഴ്‌സൺ വേണു വാസുദേവൻ പറഞ്ഞു. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. കൂടുതൽ വിശദാംശങ്ങളിലേക്ക് തനിക്ക് നല്‍കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, 2025 ഡിസംബർ 12ന് ആരംഭിച്ച, പെർഫോമൻസ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും അദ്ദേഹത്തിന്റെ ടീം എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസും ക്യൂറേറ്റ് ചെയ്യുന്ന “ഫോർ ദി ടൈം ബീയിംഗ്” എന്ന പേരിലുള്ള കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പ് മാർച്ച് 31 വരെ നീണ്ടു നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *