യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഖേദമില്ലെന്ന് സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ തന്നെ സരവ്ജിത് സിംഗിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ 7 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിനാല്‍ 14 ദിവസം റിമാന്റില്‍ വേണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും 7 ദിവസത്തെ റിമെന്റാണ് കോടതി അനുവദിച്ചത്.
കൊലപാതകത്തിന് ശേഷം പ്രതിയായ ഇയാളുടെ ചുറ്റും ആയുധധാരികളായ മറ്റ് നിഹാംഗുകളും മാധ്യമപ്രവര്‍ത്തകരും നില്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. താങ്കളുടെ പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്നതും വീഡിയോയിലുണ്ടായിരുന്നു.
