തൃശൂർ: സാംസ്കാരിക നഗരിയെ ഇളക്കിമറിച്ച് ഇടവേളകളില്ലാത്ത കലാപ്രവാഹം സമ്മാനിക്കുകയാണ് 64 മത് കേരള സ്കൂൾ കലോത്സവം. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവയ്ക്കുകയാണ് ഓരോ ജില്ലകളും. കേരളത്തിന്റെ സാംസ്കാരിക തട്ടകം കലോത്സവത്തെ ഏറ്റെടുക്കുമ്പോൾ കാണികളായി മത്സരവേദിയിൽ എത്തുന്നവരും നിരവധിയാണ്. നിറഞ്ഞ കസേരകളും ചുറ്റും മനുഷ്യമതിൽ തീർക്കുന്ന കാണികളുമെല്ലാം കലോത്സവത്തിന്റെ ജനകീയത വർദ്ധിപ്പിക്കുകയാണ്. പ്രായഭേദമെന്യേ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തുന്ന സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവർ ഓരോ വേദിയെയും ജനസാഗരമാക്കുകയാണ്.

ചുട്ടുപൊള്ളുന്ന വെയിലും ആഞ്ഞു വീശുന്ന പൊടിക്കാറ്റും മഞ്ഞു പൊഴിയുന്ന സന്ധികളുമെല്ലാം ഈ കലാ ആസ്വാദനത്തിനു മുൻപിൽ നിഷ്പ്രഭമാ വുകയാണ്. ഓരോ ഇനം മത്സരങ്ങളും അവസാനിക്കുമ്പോൾ കാഴ്ചക്കാരിൽ ആസ്വാദനത്തിന്റെ പുതിയതലം സമ്മാനിക്കുന്നുണ്ട്. സംഘനിർത്ത വേദിയെ കീഴടക്കിയ നന്ദനം ചലച്ചിത്ര തീം നൃത്താവിഷ്കാരം മുതൽ ചാക്യാന്മാരുടെ സമകാലിക സാമൂഹ്യ അവതരണം വരെ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകരുന്നവയാണ്. കലോത്സവ വേദികളുടെ പേരുകൾ പോലെ ഓരോ വേദിയും ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന വസന്തകാലമാണ് സമ്മാനിക്കുന്നത്.

സംസ്ഥാന സ്കൂൾ കലോത്സവം പോയിന്റ് നില (03.00 പി എം)

ആകെ പോയിന്റ് നില

കോഴിക്കോട്-319
കണ്ണൂർ-319
തൃശൂർ-317
പാലക്കാട് -303
തിരുവനന്തപുരം -298
കൊല്ലം – 298
എറണാകുളം -295
കോട്ടയം – 290
മലപ്പുറം – 291
കാസർഗോഡ് – 284
വയനാട്- 280
ആലപ്പുഴ-272
പത്തനംതിട്ട-255
ഇടുക്കി -248

വിഭാഗം തിരിച്ചുള്ള പോയിന്റ് നില

എച്ച്.എസ് ജനറൽ

കോഴിക്കോട്-158
കണ്ണൂർ-154
തൃശൂർ-154
പാലക്കാട് -147
തിരുവനന്തപുരം -144
കൊല്ലം – 146
എറണാകുളം – 146
കോട്ടയം – 141
മലപ്പുറം – 144
കാസർഗോഡ് – 147
വയനാട്- 134
ആലപ്പുഴ-134
പത്തനംതിട്ട-124
ഇടുക്കി -119

എച്ച്.എസ്.എസ് ജനറൽ

കോഴിക്കോട്-156
കണ്ണൂർ-160
തൃശൂർ-158
പാലക്കാട് -156
തിരുവനന്തപുരം -154
കൊല്ലം – 152
എറണാകുളം -149
കോട്ടയം – 149
മലപ്പുറം – 147
കാസർഗോഡ് – 137
വയനാട്- 146
ആലപ്പുഴ-138
പത്തനംതിട്ട-131
ഇടുക്കി –129

എച്ച്.എസ് അറബിക്

കോഴിക്കോട്-30
കണ്ണൂർ-30
തൃശൂർ-28
പാലക്കാട് -30
തിരുവനന്തപുരം -30
കൊല്ലം – 30
എറണാകുളം -30
കോട്ടയം – 30
മലപ്പുറം – 30
കാസർഗോഡ് – 30
വയനാട്- 30
ആലപ്പുഴ-30
പത്തനംതിട്ട-20
ഇടുക്കി -28

എച്ച്.എസ് സംസ്‌കൃതം

കോഴിക്കോട്-40
കണ്ണൂർ-40
തൃശൂർ-38
പാലക്കാട് -40
തിരുവനന്തപുരം -40
കൊല്ലം – 40
എറണാകുളം -40
കോട്ടയം – 36
മലപ്പുറം – 40
കാസർഗോഡ് – 40
വയനാട്- 35
ആലപ്പുഴ-38
പത്തനംതിട്ട-40
ഇടുക്കി -36

Leave a Reply

Your email address will not be published. Required fields are marked *