കുന്ദമംഗലം: അധ്വാനിച്ച് ജീവിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടുന്ന
പ്രതിഫലത്തേക്കാൾ ഇരട്ടി പ്രതിഫലമാണ് പലരെയും കൊലപ്പെടുത്തി ജയിൽവാസം അനുഭവിക്കുന്നവർക്ക്‌ സർക്കാർ വേതനം നൽകുന്നതെന്നും കെ.എം ഷാജി പറഞ്ഞു. വേതനം കൂട്ടിയത് ജനങ്ങളോട് കാണിക്കുന്ന അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ജയിലുള്ളവരെല്ലാം സഖാക്കളാണെന്നും വേതനം കൂട്ടിയതും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ്. മുഖ്യമന്ത്രിയ്ക്കും, മരുമകനും മകൾക്കും ജയിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണ് സർക്കാർ കൂട്ടിയതെന്നും കെ.എം. ഷാജി പരിഹസിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കുന്ദമംഗലത്ത് നൽകിയ സ്വീകരണം പരിപാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.മൂസമൗലവി അധ്യക്ഷനായി.
എൻ.പി ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം.എ റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി യു.സി രാമൻ പി.കെ ഫിറോസ് ഖാലിദ് കിളിമുണ്ട ഒ. ഉസ്സയിൻ ടി.പി ചെറൂപ്പ വി.പി മുഹമ്മദ് മാസ്റ്റർ കെ.കെ കോയ മങ്ങാട്ട് റസാഖ് ഏ.കെ മുഹമ്മദലി സി മരക്കാരുട്ടി അഹമ്മദ് കുട്ടി അരയങ്കോട ടി.പി മുഹമ്മദ് ഏ.കെ ശൗക്കത്ത് പി അസീസ് എ ടി ബശീർ കെ.പി കോയ ഏ.പി സഫിയടി.കെ സീനത്ത് കെ എം എ റഷീദ് ഒ.എം നൗഷാദ് പി.കെ ശറഫുദ്ദീൻ സൽമാൻ സി.കെ കുഞ്ഞി മരക്കാർ സി.കെ ഫസീല മുനീറത്ത് ടിച്ചർ ആർവി ജാഫർ ഇ.പി ബാബു, ബർക്കീസ് ടീച്ചർ, ശാക്കിർ പാറയിൽ, ഷമീർ പയൂര്, യാസീൻ പി എച് ഇ.ഡി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *