മതിയായ രേഖകളില്ലാതെ ദേവികളം നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തിയ രണ്ട് ജീപ്പുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാന്‍ ചെലവ് നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാള്‍ വാഹന പരിശോധനാ ഫ്ളൈയിങ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി നിര്‍ദ്ദേശിച്ചു. ബോഡിമെട്ട് ചെക്ക്പോസ്റ്റിലാണ് നിരീക്ഷകന്‍ പ്രചാരണ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചത്. വാഹനത്തില്‍ അനുമതി പത്രം പതിപ്പിക്കാതിരുന്നതിനെത്തുടര്‍ന്ന രേഖ ആവശ്യപ്പെട്ട് അനുമതി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഫ്ളൈയിങ് സ്‌ക്വാഡെത്തി വാഹനം കസ്റ്റഡിയിലെടുത്ത് നീരീക്ഷകന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. അനുമതിയില്ലാതെ വാഹനം പ്രചാരണം നടത്തുന്നതില്‍ അദ്ദേഹം അതൃപ്തി രേഖപ്പടുത്തി. ഉത്തരവാദിത്വപ്പെട്ടവര്‍ കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും അനുമതിയില്ലാത്ത വാഹനങ്ങള്‍ പ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിരീക്ഷകന്‍ വശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *