കേരള വനിതാ കമീഷന് ജില്ലാതല സിറ്റിങ്ങില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി. എരഞ്ഞിപ്പാലം കെ.ടി.ഡി സൊസൈറ്റി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 72 പരാതികളില്‍ മൂന്നെണ്ണം കൗണ്‍സിലിങ്ങിന് കൈമാറുകയും അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും നാലെണ്ണം ലീഗല്‍ അതോറിറ്റിക്കയക്കുകയും ചെയ്തു. 54 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

വനിതാ കമീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി, ഡയറക്ടര്‍ ഷാജി സുഗുണന്, അംഗങ്ങളായ അഡ്വ. ജമിന്, അഡ്വ. ജിഷ, കൗണ്‍സിലര്‍ അര്‍പ്പിത തുടങ്ങിയവര്‍ പങ്കെടുത്തു.
