ഫേസ്ക്രീമിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകൾ പോലീസ് പിടിയിൽ. പനങ്ങാട് സ്വദേശിനി നിവിയ ആണ് പിടിയിലായത്. മർദ്ദനത്തിന് ശേഷം ഒളിവിൽ പോയ ഇവരെ വയനാട്ടിൽ നിന്നാണ് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഉപയോഗിച്ചുകൊണ്ടിരുന്ന ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ നിവിയ കമ്പിപ്പാര ഉപയോഗിച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അമ്മയുടെ വാരിയെല്ലുകൾ തകർന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്.

പിടിയിലായ നിവിയ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇവർക്കെതിരെ കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *