മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പനങ്ങോട് കുറ്റിച്ചാൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ച് തുറന്നുകൊടുത്തത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സി പ്രേമലത, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ധർമ്മജൻ, വാസന്തി വിജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എൻ പ്രേംനാഥ്, എം ഭാസ്കരൻ, കെ രാജേഷ്, അസ്ലം പനങ്ങോട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *